തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി.
പങ്കാളികളുടെയും മക്കളുടെയും സ്വത്തും അതിന്റെ ഉറവിടവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു.
അഴിമതിക്കെതിരെ പോരാടുന്ന ‘ലോക് പ്രഹരി’ എന്ന ഒരു എൻജിഒ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റീസുമായ ജെ ചെലമേശ്വർ, എസ് അബ്ദുൾ നസീർ എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
നിലവിൽ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥി പങ്കാളിയുടെയും മൂന്ന് ആശ്രിതരുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഇതിന് പുറമെയാണ് സ്വത്തുക്കളുടെ ഉറവിടവും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചത്.
ഇതിനായി തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും കോടതി തെരഞ്ഞടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കോടതി ഉത്തരവോടെ തെരഞ്ഞെടുപ്പു രംഗവും രാഷ്ട്രീയവും കൂടുതല്‍ സുതാര്യമാകുമെന്നാണ് വിലയിരുത്തല്‍.