Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻ ഭാഗവതിന്‍റെ അകമ്പടി വാഹനമിടിച്ച് ആറുവയസുകാരൻ മരിച്ചു

പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്.

മോഹൻ ഭാഗവതിന്‍റെ അകമ്പടി വാഹനമിടിച്ച് ആറുവയസുകാരൻ മരിച്ചു
, വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (09:50 IST)
ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭാഗവത്. പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിന്‍ എന്ന കുട്ടിയാണ് മരിച്ചത്.
 
കൂടെയുണ്ടായിരുന്ന മുത്തച്ഛന് പരുക്കേറ്റു. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പിടിച്ചെടുത്തിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭാഗവതിന് നല്‍കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമിക്ക് പുറത്ത് ജീവൻ?; സൗരയൂഥത്തിന് പുറത്ത് ആദ്യമായി ജലസാനിധ്യം കണ്ടെത്തി