Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറി, ഉറങ്ങിക്കിടന്ന 3 കുട്ടികൾ മരിച്ചു; കലിപൂണ്ട നാട്ടുകാർ ഡ്രൈവറെ തല്ലിക്കൊന്നു

അപകടം
, വെള്ളി, 28 ജൂണ്‍ 2019 (08:12 IST)
നിയന്ത്രണം വിട്ട നടപ്പാതയിലേക്ക് ഇടിച്ച്കയറി 3 കുട്ടികൾ മരിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഡ്രൈവറെ മർദ്ദിച്ച് കൊന്നു. പട്നയിലെ കുഹ്‌റാര്‍ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. 
 
സൗരവ് ഗാംഗുലി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന മനീഷ് കുമാറിനും മര്‍ദ്ദനമേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ഹലേന്ദ്ര മാഞ്ചി (9), രോഹിത് മാഞ്ചി (13), രാജു മാഞ്ചി (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി മനീഷ് മാഞ്ചി(10)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ബിരുദ പരീക്ഷ എഴുതാനായി ഫത്തുവയിലേക്ക് പോവുകയായിരുന്നു ഗാംഗുലി. രാത്രി 1.15 ന്അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് ഇടയിലേക്ക് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്. 
 
ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പട്ന സിറ്റി അഡീഷണല്‍ എസ്.പി ബാലിറാം ചൗധരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീരുമേട് കസ്റ്റഡി മരണം; ഇരു കാലിലും പൊലീസുകാർ ബൂട്ടിട്ടു കയറിനിന്നു, ഇടിമുറിയിൽ ക്രൂരപീഡനം ഏറ്റുവാങ്ങി രാജ്കുമാർ