ഒന്നരക്കോടിയുടെ പഴയ നോട്ടുകള്‍ മാറ്റി നല്കി; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍
നിയമവിധേയമല്ലാതെ നോട്ടുകള്‍ മാറ്റി നല്കിയ ഉദ്യോഗസ്ഥന്‍ പിടിയില്‍
രാജ്യത്ത് നോട്ട് നിരോധധിച്ച സാഹചര്യത്തില്‍ നിയമവിരുദ്ധമായി നോട്ടുകള്‍ മാറ്റി നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആര്‍ ബി ഐയുടെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ മൈക്കള്‍ ആണ് പിടിയിലായത്. ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇയാള്‍ മാറി നല്കിയത്.
സി ബി ഐ ആണ് ആര്‍ ബി ഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഡിസംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സമയം അനുവദിച്ചിട്ടുണ്ട്.
ഇതിനിടയില്‍ നിരവധി പേരെയാണ് കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലക്കാരായി നില്‌ക്കുന്ന ഏഴുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തിരുന്നു.