Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയ മാനദണ്ഡമായി 30:30:40 ഫോർമുല സ്വീകരിക്കും

സിബിഎസ്ഇ
, വ്യാഴം, 17 ജൂണ്‍ 2021 (12:42 IST)
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്ത് കൊണ്ടായിരിക്കും പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു. 
 
30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ജൂലൈ 31നുള്ളിൽ ഫലം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക.പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം, പ്രാക്ടിക്കല്‍ എന്നീ പരീക്ഷകളുടെ മാര്‍ക്കാവും പരിഗണിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി