ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാകകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക് നിർമ്മിതമായ പതാകകൾ ദേശീയ പതാകയുടെ അന്തസ്സ് കുറക്കുമെന്ന ഉപദേശക സമിതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പടെ എല്ലാ പൌരൻമാരും ദേശീയ പതകയുടെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉപയോഗശേഷം ഉപേക്ഷിക്കുന്നത് പതാകയുടെ അന്തസ് കുറക്കും.
ദേശീയ പതാകയെ അപമാനിക്കുന്നതും വികൃതമാക്കുന്നതും അഗ്നിക്കിരയാക്കുന്നതും 1971 ലെ നിയമ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പതാകയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും. ഉപദേശക സമിതി വ്യക്തമാക്കി.