Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഭ്യന്തര വിമാന സർവീസിൽനിന്നും പിന്നോട്ടില്ല, സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം

വാർത്തകൾ
, ശനി, 23 മെയ് 2020 (08:57 IST)
ഡൽഹി: തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളുടെ നിർദേശം പരിഗണിയ്ക്കണം എന്നതുൾപ്പടെ പ്രതിപക്ഷത്തിന്റെ 11 ഇന നിർദേശം കേന്ദ്രം തള്ളി. വിമാന സർവീസുകൾ ആരംഭിയ്ക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോകും എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
 
വിമാന സർവീസ് പുനരാരംഭിച്ചാൽ രോഗവ്യാാപനം വർധിച്ചേയ്ക്കാം എന്ന് മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു. മുംബൈയിലേയ്ക് പ്രഖ്യാപിച്ച വിമാനങ്ങൾ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. രാജ്യത്ത് ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സർവീസുകളാണ് ആരംഭിയ്ക്കുന്നത്. ബോഡിങ് പാസ് അടക്കം ഓൺലൈൻ ആക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കുടുംബത്തിലെ ആറുപേരടക്കം ഒൻപത് കുടിയേറ്റ തോഴിലാളികൾ കിണറ്റിൽ മരിച്ച നിലയിൽ: സംഭവത്തിൽ ദുരൂഹത