Webdunia - Bharat's app for daily news and videos

Install App

ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ പിടിവീഴും; പുതിയ നീക്കവുമായി കേന്ദ്രം

ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ പിടിവീഴും; പുതിയ നീക്കവുമായി കേന്ദ്രം

Webdunia
വ്യാഴം, 18 ജനുവരി 2018 (14:35 IST)
കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്തുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.  

ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ വ്യക്തമായ രേഖകള്‍ നിര്‍ബന്ധമായും  സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. നിലവില്‍ പല വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ നിയമമുണ്ട്.

വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ നിയന്ത്രിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നവരെ തിരിച്ചറിയാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ നിരീക്ഷണത്തിലാണ്. നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments