Webdunia - Bharat's app for daily news and videos

Install App

ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ തെറ്റിച്ച് നൽകിയാൽ ഇനി 10,000രൂപ പിഴ !

Webdunia
ബുധന്‍, 24 ജൂലൈ 2019 (16:57 IST)
ഔദ്യോഗിക അവശ്യങ്ങൾക്കായി ആധാർ നമ്പർ നൽകുമ്പോൾ തെറ്റിയിട്ടില്ല എന്ന് ഒന്ന് നന്നായി ഉറപ്പുവരുത്തിക്കോളു.. ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യുന്നതടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ തെറ്റിച്ച് നൽകിയാൽ ഇനി 10,000 രൂപ പിഴയായി ഇടാക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ തീരുമാനം സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കും.
 
ആധാർ നമ്പർ തെറ്റിച്ച് നല്കുന്ന ഓരോ തവണയും 10,000 രൂപ ഈടാക്കാനാണ് തീരുമാനം. ഐടി നിയമത്തിന്റെ 272 ബി വകുപ്പിന്റെ താഴെയായി ആകും ഈ ഭേതഗതി കൊണ്ടുവരിക. ഈ വർഷം സെപ്തംബർ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻകാർഡിന് പകരം ആധാർ നമ്പർ ഉപയോഗിക്കാം. നികുതി നൽകുന്നതിൽനിന്നും ഒഴിവകാൻ ആളുകൾ തെറ്റായ അധാർ നമ്പർ നൽകുന്നത് ചെറുക്കുന്നതിനാണ് പുതിയ നടപടി.
 
പിഴ ഇടാക്കുന്നതിന് മുൻപ് ആധാർ നമ്പർ തെറ്റിച്ച് നൽകിയതിന്റെ കാരണം ബോധിപ്പിക്കാനും വിശദീകരണം നൽകാനും അവസരം ഉണ്ടായിരിക്കും. ഇതിനു ശേഷമാകും പീഴ ഈടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അധാർ നമ്പർ തെറ്റിച്ച് നൽകിയവർ മാത്രമല്ല. നമ്പരിന്റെ ആധികാരികത ഉറപ്പുവരുത്താത്ത ഉദ്യോഗസ്ഥരും, വ്യക്തികളും ഏജൻസികളും പിഴ നല്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments