ഡൽഹി; രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഏപ്രിൽ- ജൂൺ മാസങ്ങൾക്കിടയിൽ അന്താരാഷ്ട വിമാന സർവീസുകൾ പുനരാരംഭിയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നതായി സർക്കാരിനോട് അടുത്ത വൃത്തളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. രാജ്യത്ത് രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് സർവീസുകൾ പുനരാരംഭിയ്ക്കാൻ ആലോചിയ്ക്കുന്നത്. ലോകത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിനാൽ ഏപ്രിൽ-ജുൺ മാസങ്ങൾക്കിടയിൽ പൂർണ തോതിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിയ്ക്കാനാകും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രത്യേക സർവീസുകൾ മാത്രമാണുള്ളത്. അതിനിടെ രാജ്യാന്താര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാൻ ഡിജിസിഎ തീരുമാനിച്ചു.