കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 50% വർക്ക് ഫ്രോം ഹോം പ്രവർത്തനരീതി ഈ മാസം 15 വരെ നീട്ടി. ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിർത്തിവെച്ചതും 15 വരെ തുടരും.
അണ്ടർ സെക്രട്ടറി റാങ്കിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫീസിലെത്തേണ്ടതില്ല. കണ്ടൈൻമെന്റ് സോണിലുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഓം ലഭിക്കും.