Webdunia - Bharat's app for daily news and videos

Install App

വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിയ്ക്കണം, നിയമഭേദഗതിയ്ക്കൊരുങ്ങി കേന്ദ്രം

Webdunia
ബുധന്‍, 19 ഫെബ്രുവരി 2020 (13:42 IST)
ഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയർ കാർഡ് അധാറുമായി ബന്ധിപ്പിയ്ക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കർ. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഭേദഗതി ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭ ഉടൻ പരിഗണിയ്ക്കും. വോട്ടർപട്ടികയിലെ ക്രിത്രിമത്വങ്ങൾ ഒഴിവാക്കുന്നതിനായാണ് കേന്ദ്ര സർക്കാരിന്റെ നടപടി. 
 
ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പ്രവർത്തികൾ 2015ൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിരുന്നു. മുപ്പത്തിരണ്ട് കോടിയൊളം വോട്ടർ ഐഡികൾ അധാറുമായി ബന്ധിപ്പിച്ചു എങ്കിലും സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുത് എന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തികൾ നിർത്തിവയ്ക്കുകയായിരുന്നു. 
 
എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തി ആധാർ വിവരങ്ങൾ ശേഖരിയ്ക്കാം എന്ന കഴിഞ്ഞ വർഷത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ. നടപടി പുനരാരംഭിയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താൻ തിരുമാനിച്ചത് എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments