Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചകവാതക വിലയ്ക്ക് പിന്നാലെ മണ്ണെണ്ണ വിലയും മേൽപ്പോട്ട്, ലിറ്ററിന് 2 വർഷത്തിനിടെ കൂട്ടിയത് 70 രൂപ

പാചകവാതക വിലയ്ക്ക് പിന്നാലെ മണ്ണെണ്ണ വിലയും മേൽപ്പോട്ട്, ലിറ്ററിന് 2 വർഷത്തിനിടെ കൂട്ടിയത് 70 രൂപ
, വ്യാഴം, 2 ജൂണ്‍ 2022 (13:01 IST)
റേഷൻ മണ്ണെണ്ണ വില വീണ്ടും ഉയർത്തി കേന്ദ്രം. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 ആയാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറവിൽപ്പന വില 84 രൂപയിൽ നിന്ന് 88 ആയി ഉയർന്നു.
 
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിന് പഴയ വിലയിലുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ വിലവർദ്ധനവ് നടപ്പിലാക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് മണ്ണെണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 18 രൂപയിൽ നിന്നാണ് മണ്ണെണ്ണ വില 88ലേക്കുയർന്നത്. മത്സ്യമേഖലയ്ക്കാകും മണ്ണെണ്ണയുടെ വിലവർദ്ധനവ് പ്രധാനമായും തിരിച്ചടിയാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ഓഫീസില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ചു; ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍