കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തി കേന്ദ്ര ജല കമ്മീഷൻ അംഗങ്ങൾ, കേരളത്തെ അറിയിയ്ക്കാതെയായിരുന്നു. കമ്മീഷൻ അംഗങ്ങളുടെ സന്ദർശനം. തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം കമ്മീഷൻ അംഗങ്ങൾ എത്തിയപ്പോഴാണ് കേരള പൊലിസും വിവരം അറിയുന്നത്. പ്രധാന അണക്കെട്ടും, ബേബി ഡാമും, സ്പിൽവേയും, ഗാലറിയും സംഘം പരിശോധിച്ചു മുല്ലപ്പെരിയാറിൽനിന്നും കൊണ്ടുപോകുന്ന ജലം സംഭരിയ്ക്കുന്ന വൈഗ അണക്കെട്ടും സംഘം സന്ദർശിച്ചു. വൈഗ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങൾ സന്ദർശിയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷൻ അംഗങ്ങൾ മുല്ലപ്പെറിയാറിൽ എത്തിയത് എന്നും അതിനാലാണ് കേരളത്തെ അറിയിയ്ക്കാതിരുന്നത് എന്നുമാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ജലനിരപ്പ് 152 മീറ്ററിലേയ്ക്ക് ഉയർത്തുന്നതിനുള്ള നീക്കത്തിലാണ് നിലവിൽ തമിഴ്നാട്.