Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസ്‌തി കേട്ടാൽ ഞെട്ടും; ചന്ദ്രബാബു നായിഡുവിനേക്കാൾ ആറ് മടങ്ങ് സമ്പന്നൻ മൂന്ന് വയസ്സുള്ള കൊച്ചുമകൻ

ആസ്‌തി കേട്ടാൽ ഞെട്ടും; ചന്ദ്രബാബു നായിഡുവിനേക്കാൾ ആറ് മടങ്ങ് സമ്പന്നൻ മൂന്ന് വയസ്സുള്ള കൊച്ചുമകൻ

ആസ്‌തി കേട്ടാൽ ഞെട്ടും; ചന്ദ്രബാബു നായിഡുവിനേക്കാൾ ആറ് മടങ്ങ് സമ്പന്നൻ മൂന്ന് വയസ്സുള്ള കൊച്ചുമകൻ
ഹൈദരബാദ് , വ്യാഴം, 22 നവം‌ബര്‍ 2018 (17:02 IST)
ഇന്ത്യൻ മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനികനായ വ്യക്തി ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത അതിലും വലുതാണ്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ കൊച്ചുമകന് അദ്ദേഹത്തിന് ഉള്ളതേക്കാൾ ആറ് മടക്ക് സമ്പത്ത് ഉണ്ടെന്നാണ് പറയുന്നത്.
 
മുഖ്യമന്ത്രിയുടെ കുടുംബത്തിലുള്ളവരുടെ ആസ്തികളില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായ വളര്‍ച്ചയുടെ കണക്കുകളിലാണ് കൊച്ചുമകൻ ദേവാൻഷിന്റെ സ്വത്തിന്റെ കാര്യം വ്യക്തമായിരിക്കുന്നത്. 
 
സുതാര്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ വര്‍ഷവും തന്റെ ആസ്തി അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ നായിഡു പുറത്തുവിടാറുണ്ട്.
 
12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം നായിഡുവിന്റെ കുടുംബ ആസ്തിയിലുണ്ടായിട്ടുള്ള വര്‍ദ്ധനയെന്ന് മകനും നായിഡു മന്ത്രിസഭയിലെ വിവരസാങ്കേതിക മന്ത്രിയുമായ നര ലോകേഷ് വെളിപ്പെടുത്തി.
 
ദേവാന്‍ഷിന്റെ പേരില്‍ 18.71 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 11.54 കോടി രൂപയായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബ സ്വത്ത് 69.23 കോടി രൂപയില്‍നിന്ന് 81.83 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീധരന്‍ പിള്ളയുടെ വാക്കുകളും സുരേന്ദ്രന്റെ ജയില്‍ വാസവും; ബിജെപിയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു