Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ സംഘർഷം: വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാന്റെ മൂന്ന് സൈനികരെ ഇന്ത്യൻ സേന വധിച്ചു

നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്.

അതിർത്തിയിൽ സംഘർഷം: വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാന്റെ മൂന്ന് സൈനികരെ ഇന്ത്യൻ സേന വധിച്ചു
, വെള്ളി, 16 ഓഗസ്റ്റ് 2019 (08:05 IST)
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന്റെ നടപടിക്ക് തിരിച്ചടി നൽകി ഇന്ത്യ.  മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്.

പാക് സൈനിക ഉദ്യോഗസ്ഥരായ നായിക് തൻവീർ, ശിപായ് റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം വാദം ഇന്ത്യ തള്ളി. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്നുമായിരുന്നു പാക് വാദം. 
 
73ആം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഉറി രജ്ജൗരി മേഖലയിൽ ഇന്നലെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നാലെയായിരുന്നു സംഭവം. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെഹ്‌ലു ഖാനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ തെളിവല്ലെന്ന് കോടതി, നീതി ലഭിച്ചില്ലെന്ന് കുടുംബം