Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണിയുടെ ‘മഹത്തായ’ തീരുമാനത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ രംഗത്ത്

സണ്ണിയുടെ ‘മഹത്തായ’ തീരുമാനത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ രംഗത്ത്

Sunny Leone
മുംബൈ , ശനി, 29 ജൂലൈ 2017 (18:11 IST)
കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍ രംഗത്ത് എത്തിയത് ഞെട്ടിപ്പിച്ച സംഭവമായിരുന്നു. വെളുത്ത നിറമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്നും, കുട്ടിയെ എത്രയും വേഗം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.

അതേസമയം, കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്‌നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഭാജിയുടെ ട്വീറ്റ്. മാതൃകാപരമായ തീരുമാനം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സണ്ണിയും ഡാനിയേല്‍ വെബ്ബറും ഒരു  കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നും ഇവര്‍ക്ക് കുട്ടിയെ ലഭിക്കുകയായിരുന്നു. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണി ദത്തെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയെ ‘പുലിമുരുകന്‍ ‘ എന്ന് വിളിച്ചതിനാണോ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം കൊടുക്കാന്‍ തീരുമാനിച്ചത് ?!