Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കാനുള്ള ലൈസന്‍സ് യൂട്യൂബര്‍മാര്‍ക്കില്ലെന്ന് ഹൈക്കോടതി

Chennai High Court

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 മാര്‍ച്ച് 2024 (08:40 IST)
മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കാനുള്ള ലൈസന്‍സ് യൂട്യൂബര്‍മാര്‍ക്കില്ലെന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സിനിമാനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടാതെ യൂടൂബര്‍ ഈ വീഡിയോ വഴി സമാഹരിച്ച പണം കോടതിയില്‍ കരുതല്‍ നിക്ഷേപമാക്കാനും കോടതി ഉത്തരവിട്ടു.
 
തമിഴ് യൂടൂബര്‍ എ ശങ്കറിനെതിരെയാണ് കോടതി വിധി. ലഹരി മരുന്നു കച്ചവടത്തില്‍ നിന്നു ലഭിച്ച പണമാണ് ലൈക്ക സിനിമ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യൂടൂബര്‍ ആരോപിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ വരെ ചൂട് കൂടും; പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്