Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുൻ സഹപാഠി തീവച്ച് കൊന്നു

പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുൻ സഹപാഠി തീവച്ച് കൊന്നു

പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുൻ സഹപാഠി തീവച്ച് കൊന്നു
ചെന്നൈ , ചൊവ്വ, 14 നവം‌ബര്‍ 2017 (19:06 IST)
പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുൻ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനി എസ് ഇന്ദുജയാണ് കൊല്ലപ്പെട്ടത്. ഇന്ദുജയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായ പൊള്ളലേറ്റ അമ്മയേയും സഹോദരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ബിരുദധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എൻജിനിയറായ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നതായും യുവാവ് പൊലീസിനോട് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

ഒരുമാസമായി യുവാവ് ഇന്ദുജയോട് പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി ഈ ആവശ്യം നിരസിച്ചു. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും യുവാവ് വീട്ടുകാരെ അറിയിച്ചു.

വിവാഹം നടത്തി തരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച രാത്രി 8.45ഓടെ ഇന്ദുജയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം യുവതിയുടെ അമ്മ നിരസിച്ചതോടെ ഇന്ദുജയുടെ ശരീരത്തിലേക്ക് കൈയിൽ കരുതിയരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇന്ദുജയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്‌ക്കും സഹോദരിക്കും പൊള്ളലേറ്റത്. ഈ സമയം യുവതിയുടെ പിതാവ് വീട്ടില്‍ ഇല്ലായിരുന്നു. സമീപവാസികളാണ് മൂവരെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിതമായ ചോദ്യത്തില്‍ വിദ്യാ ബാലന്‍ ഞെട്ടി; ഉത്തരം കേട്ട മാധ്യമപ്രവര്‍ത്തകന്‍ പിന്നെ മിണ്ടിയില്ല