Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ടര്‍ തീം പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരുക്ക്

ചെന്നൈയിലെ കാഞ്ചീപുരത്ത് വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ചെന്നൈ
ചെന്നൈ , വ്യാഴം, 12 മെയ് 2016 (15:52 IST)
ചെന്നൈയിലെ കാഞ്ചീപുരത്ത് വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.
 
പാര്‍ക്കില്‍ പരീക്ഷണത്തിലായിരുന്ന ജോയ് റൈഡാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഒമ്പത് പേര്‍ ചികിത്സയിലാണ്. രണ്ട് തവണ ചുറ്റി വന്ന റൈഡ് മൂന്നാം തവണ തകര്‍ന്നു വീഴുകയാണ് ഉണ്ടായതെന്ന് പരിക്കേറ്റവരില്‍ ചിലര്‍ പറഞ്ഞു. 
 
പാര്‍ക്ക് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അപകടത്തെതുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടിന് പണം; പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വീഡിയോ പുറത്ത്, തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് സിപിഎം- പണം നല്‍കുന്ന വീഡിയൊ കാണാം