Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, മരിച്ചത് ഇൻഫോസിസ് ജീവനക്കാരി

റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെന്നൈ നുങ്

ചെന്നൈ
ചെന്നൈ , വെള്ളി, 24 ജൂണ്‍ 2016 (12:14 IST)
റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെന്നൈ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. 
 
പതിവുപോലെ ഓഫീസിലേക്ക് പോകൻ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു സ്വാതി. ഈ സമയം പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവ് സ്വാതിയെ സമീപിക്കുകയും അവർ തമ്മിൽ വാക്‌തർക്കം ഉണ്ടാവുകയും പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് യുവതിയെ ആക്രമിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് വ്യക്തമാക്കി.
 
മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ സ്വാതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബാലൻസ് തെറ്റി പ്ലാറ്റ്ഫോമിൽ വീഴുകയായിരുന്നു. രക്തം വാർന്നാണ് യുവതി മരിച്ചത്. സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് വിവരം പൊലീസന്നെ വിളിച്ചറിയിച്ചത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന സ്റ്റേഷനാണ് നുങ്കംമ്പാക്കം റെയിൽവെ സ്റ്റേഷൻ.
 
പിതാവ് ഗോപാലകൃഷ്ണൻ സ്വാതിയെ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ച് തിരികെ പോയതിന് മിനിട്ടുകൾക്കുള്ളിലായിരുന്നു അതിദാരുണമായ സംഭവം. സ്വാതിയുമായി ബന്ധമുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ആരെയെങ്കിലും സംശയമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി സ്വാതിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടന്‍ യൂറോപ്യൻ യൂണിയനോട് ഗുഡ്ബൈ പറഞ്ഞു; കാമറൂണ് രാജിവെച്ചേക്കില്ല, ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തില്‍ വിപണി തരിപ്പണമായി