ഉറക്കം തടസപ്പെടുത്തിയതിന് സഹോദരനെ വെട്ടിനുറുക്കി; കൈകള്‍ മുറിച്ചു മാറ്റിയശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിയെടുത്തു!
ഉറക്കം തടസപ്പെടുത്തിയതിന് സഹോദരനെ വെട്ടിനുറുക്കി
ഉറക്കം തടസപ്പെടുത്തിയ ദേഷ്യത്തിന് മധ്യവയസ്‌കന്‍ സഹോദരനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ചിന്തുറാം (45) എന്നയാളാണ് സഹോദരനായ സുരേഷ് കുമാര്‍ (40) വെട്ടിനുറുക്കിയത്.
ചിന്തുറാമും സുരേഷും തമ്മില്‍ വഴക്ക് പതിവായിരുന്നു. സുരേഷ്‌കുമാറിനെ കളിയാക്കി ചിന്തുറാം പരാമര്‍ശം നടത്തുകയും പാട്ട് പടുന്നതും പതിവായിരുന്നു. ചൊവ്വാഴ്‌ച ഉറങ്ങിക്കിടന്ന സുരേഷിനെ ചന്തുറാം ബഹളം വെച്ച് എഴുന്നേല്‍പ്പിച്ചതോടെ ഇരുവരും വഴക്കായി.
ഏറ്റുമുട്ടലിനിടെ സുരേഷിനെ വെട്ടാന്‍ ചിന്തുറാം കോടാലിയുമായി എത്തിയെങ്കിലും സുരേഷ് അത് പിടിച്ചെടുത്തു ആക്രമിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ചിന്തുറാമിനെ വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം ഒരു വൈദ്യൂതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം കൈകള്‍ വെട്ടിമാറ്റി.
തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ചിന്തുറാമിന്റെ തലയും വെട്ടിയെടുത്തു. തടസം പിടിക്കാനെത്തിയ സമീപവാസികളെയും ഇയാള്‍ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം സുരേഷ് കുമാര്‍ മാങ്ചൗവ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം ഏറ്റുപറഞ്ഞു.