Webdunia - Bharat's app for daily news and videos

Install App

ആ പന്നിയെ എത്രകാലം സംരക്ഷിച്ചാലും ഞങ്ങള്‍ കൊല്ലും; ഛോട്ടാ രാജനെ ജയിലിൽ വെച്ച് വധിക്കുമെന്ന് സന്ദേശം

നിയമ ഉദ്യോഗസ്ഥനായ സുനിൽ ഗുപ്‌തയ്‌ക്കാണ് അധോലോകത്തില്‍ ഫോണ്‍ കോള്‍ വന്നിരിക്കുന്നത്

Webdunia
ഞായര്‍, 1 മെയ് 2016 (15:52 IST)
തിഹാർ ജയിലില്‍ കഴിയുന്ന അധോലോക നായകൻ ഛോട്ടാ രാജനെ വധിക്കുമെന്ന് ഫോണ്‍ സന്ദേശം. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിന്റെ മൊബൈൽ ഫോണിൽ നിന്ന് ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഫോണിലേക്കും തുടര്‍ന്ന് ലാന്‍ഡ് ഫോണിലേക്കുമാണ് സന്ദേശം വന്നത്.

ജയിലിലെ നിയമ ഉദ്യോഗസ്ഥനായ സുനിൽ ഗുപ്‌തയ്‌ക്കാണ് അധോലോകത്തില്‍ ഫോണ്‍ കോള്‍ വന്നിരിക്കുന്നത്.  എത്രസുരക്ഷയൊരുക്കിയാലും രാജനെ കൊല്ലുമെന്നും വേണമെങ്കില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പാടാക്കി കൊള്ളൂവെന്നും ഫോണ്‍ സന്ദേശത്തിലുണ്ട്.

ഛോട്ടാ രാജന്റെ അന്ത്യം അടുത്തു കഴിഞ്ഞു. എത്ര കാലം നിങ്ങൾ ഈ പന്നിയെ സംരക്ഷിക്കും. ഉടൻ തന്നെ അയാളെ ഞാൻ അവസാനിപ്പിക്കും എന്നായിരുന്നു ഹാജി ഛോട്ടാ ഷക്കീൽ എന്ന പേരിലെത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ ജയിലിലെ ലാൻഡ് ഫോണിലേക്കും സമാനമായ ഭീഷണി സന്ദേശം എത്തുകയായിരുന്നു.

ഇന്റർപോളിന്റെ റെഡ് കോർണർ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജനെ 27 വർഷത്തിന് ശേഷം ഇൻഡോനേഷ്യയിലെ ബാലിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് അറസ്‌റ്റു ചെയ്തത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments