Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്
ന്യൂഡൽഹി , ശനി, 20 ജനുവരി 2018 (16:20 IST)
അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാൻവിൽക്കർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. തിങ്കളാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

ലോയയുടെ മരണമടക്കമുള്ള കേസുകൾ ഉയർത്തിക്കാട്ടിയാണു നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത്. ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജ‍‍ഡ്ജിമാരുടെ പരിഗണനയ്ക്കു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.

ഇതിനു പിന്നാലെ കേസ് പരിഗണിക്കാൻ അരുൺ മിശ്രയെ തന്നെ ജസ്റ്റിസ് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരില്‍ വച്ചാണു ദുരൂഹമായി മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഡിഎഫിലേക്കില്ല, സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി, ഒറ്റക്കുനിന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ല - കാനത്തിന് മറുപടിയുമായി മാണി രംഗത്ത്