Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമാൻഡിങ് ഓഫീസറും സൈനികരും കൊല്ലപ്പെട്ടു, ഇന്ത്യ തിരിച്ചടിച്ചെന്ന് സമ്മതിച്ച് ചൈന

കമാൻഡിങ് ഓഫീസറും സൈനികരും കൊല്ലപ്പെട്ടു, ഇന്ത്യ തിരിച്ചടിച്ചെന്ന് സമ്മതിച്ച് ചൈന
, ചൊവ്വ, 23 ജൂണ്‍ 2020 (07:44 IST)
ഡൽഹി: ഗാൽന്ന് അതിർത്തി സംഘർഷത്തിൽ തങ്ങളുടെ ഭാഗത്തെ നഷ്ടങ്ങളിൽ മൗനം വെടിഞ്ഞ് ചൈന. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങളുടെ കമാൻഡിങ് ഓഫീസറും സൈനികരും കൊല്ലപ്പെട്ടതായി ഇന്നലെ നടന്ന ഇരു സേനാ പ്രതിനിധികളും തമ്മിലുള്ള ചർച്ചയിൽ ചൈന സമ്മതിച്ചു. ചർച്ചകളിൽ തങ്ങൾക്ക് മേൽകോയ്മ നഷ്ടമാകുന്നു എന്ന് വ്യക്തമായതോടെയാണ് ചൈനയുടെ വെളിപ്പെടുത്തൽ എന്നാണ് റിപ്പോർട്ടുകൾ.
 
ഒരു കമാൻഡിങ് ഓഫീസറും 20ൽ താഴെ സൈനികരും മരിച്ചു എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പിന്നീട് റിപ്പോർട്ട് ചെയ്തു. എന്നാൽ കൃത്യമായ കണക്കുകൾ പുറത്തുവിടാൻ ഇപ്പോഴും ചൈന തയ്യാറായിട്ടില്ല. ഇന്ത്യ പ്രത്യാക്രമണത്തിലൂടെ ശക്തമായ മറുപടി തന്നെ ചൈനീസ് സേനയ്ക്ക് നൽകി എന്ന് സ്ഥിരീകരിയ്ക്കുന്നതാണ് ചൈനയുടെ വെളിപ്പെടുത്തൽ എന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി.
 
ഗൽവാൻ സംഘർഷത്തിൽ ചൈനയുടെ ഭാഗത്ത് വൻ നഷ്ടങ്ങൾ ഉണ്ടായതായി ഇന്ത്യൻ സേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 40 ലധികം പേർക്ക് മരണം സംഭവിയ്ക്കുകയോ പരിക്കേൽക്കുകയോ ചെയ്തിരിയ്ക്കാം എന്നായിരുന്നു ഇന്ത്യൻ സേന വ്യക്തമാക്കിയത്. അമേരിക്കൻ രഹാസ്യാന്വേഷണ വിഭാഗവും ഇത് സ്ഥിരികരീച്ചിരുന്നു. നഷ്ടമുണ്ടായി എന്ന വാർത്തകൾ ചൈന നിഷേധിച്ചിരുന്നില്ലെങ്കിലും അംഗികരിയ്ക്കാൻ ആദ്യ ഘട്ടത്തിൽ തയ്യാറായിരുന്നില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വ്യാഴം,വെള്ളി ദിവസങ്ങളിൽ മഴ ശക്തമാവാൻ സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്