Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയുടെ ലക്ഷ്യം 'പംഗോങ് ട്സോ', ഇപ്പോഴത്തെ പിൻമാറ്റം സൈനിക തന്ത്രം

ചൈനയുടെ ലക്ഷ്യം 'പംഗോങ് ട്സോ', ഇപ്പോഴത്തെ പിൻമാറ്റം സൈനിക തന്ത്രം
, വ്യാഴം, 11 ജൂണ്‍ 2020 (08:11 IST)
ഡൽഹി: ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുള്ള ഗൽവാൻ,, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽനിന്നും ചൈനീസ് സേന പിൻമാറിയെങ്കിലും പംഗോങ് ട്സോ തടാകത്ത്തോട് ചേർന്നുള്ള മലനിരകളിൽ ചൈനീസ് സേന നിലയുറപ്പിച്ചിട്ടുണ്ട്. പംഗോങ് ട്സോയിൽ ആധിപത്യം സ്ഥാപിയ്ക്കന്നതിനായാണ് ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലേയ്ക്ക് കടന്നുകയറിയതും പിന്നീട് പിൻമാറിയതും എന്നുമാണ് ഇന്ത്യ സംശയിയ്ക്കുന്നത്.
 
സമാധാനത്തിന് വേണ്ടി ഗൽവാൻ, ഹോട് സ്പ്രിങ്സ് പ്രദേശങ്ങളിൽനിന്നും തങ്ങൾ പിൻവാങ്ങി എന്ന് വരുത്തി തീർത്ത് പംഗോങ് ട്സോയ്ക്കായി അവകാശവാദ ഉന്നയിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് ചൈനയുടെ നീക്കം എന്നാണ് അനുമാനം. പ്രദേശത്തുനിന്നും ചൈനീസ് സേന പിൻവാങ്ങും വരെ ഇന്ത്യൻ സൈനിക സന്നാഹങ്ങൾ ഒഴിവാക്കില്ലെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. ടാങ്ക് ഉൾപ്പടെയുള്ള സന്നാഹങ്ങളുമായി ഇരു സൈന്യങ്ങളും നേർക്കുനേർ നിൽക്കുകയാണ് ഇപ്പോൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവേലി, മലബർ, അമൃത എക്സ്പ്രെസുകൾ സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിയ്ക്കും