Webdunia - Bharat's app for daily news and videos

Install App

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അരുണാചല്‍പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒരു നിലപാട് ഉണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടത്തെ യാഥാര്‍ത്ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 മെയ് 2025 (15:41 IST)
അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന. പേര് മാറ്റിയത് കൊണ്ട് യാഥാര്‍ത്ഥ്യം മാറില്ലെന്ന് ഇന്ത്യ മറുപടി നല്‍കി. ചൈനയുടെ പ്രവര്‍ത്തി അസംബന്ധമാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അരുണാചല്‍പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒരു നിലപാട് ഉണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടത്തെ യാഥാര്‍ത്ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല. അരുണാചല്‍പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അനിഷേധ്യമായ ഭാഗമാണ്. അത് എല്ലായിപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
 
നേരത്തെയും ചൈന ഇത്തരത്തില്‍ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കിയിരുന്നു. ചൈന കയ്യടക്കി വച്ചിരിക്കുന്ന ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ വാദം. 2024ല്‍ അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് ചൈന ഇത്തരത്തില്‍ പേര് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രത്യേക മാപ്പ് തയ്യാറാക്കിയിരുന്നു. 
 
കൂടാതെ ഇന്ത്യന്‍ ഭരണാധികാരികള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ ചൈന പ്രതിഷേധ ഉന്നയിക്കാറുണ്ട്. ചൈന കാലാകാലങ്ങളായി അതിര്‍ത്തി രാജ്യങ്ങളുമായി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments