Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 മെയ് 2025 (20:17 IST)
ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ യാത്ര ചെയ്യരുത് എന്നാണ് നിര്‍ദ്ദേശം. അതേസമയം പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കുന്നിന്‍ പ്രദേശത്തു നിന്ന് പാക് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പ്രദേശത്തെ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി. ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ട പാക്കിസ്ഥാന്‍ മിസൈലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ മിസൈലുകള്‍ അയച്ചിരുന്നു.
 
എന്നാല്‍ പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അതേസമയം ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ തുറന്നുവിട്ടു. ഇന്ത്യ മുന്നറിയിപ്പില്ലാതെയാണ് തുറന്നിട്ടത്. ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ 3 ഷട്ടറുകളുമാണ് തുറന്നു വിട്ടത്. ജമ്മു കാശ്മീരിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രണിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു

അടുത്ത ലേഖനം
Show comments