'നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു': വിദേശ സിനിമകള്‍ക്ക് അമേരിക്ക 100% നികുതി ചുമത്തുമെന്ന് ട്രംപ്
അമേരിക്കയിലെ സിനിമാ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റു രാജ്യങ്ങള്‍ നമ്മുടെ സിനിമക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നും ട്രംപ് പറഞ്ഞു.
വിദേശ സിനിമകള്‍ക്ക് അമേരിക്ക ഇനിമുതല്‍ 100% നികുതി ഈടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയിലെ സിനിമാ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റു രാജ്യങ്ങള്‍ നമ്മുടെ സിനിമക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നും ട്രംപ് പറഞ്ഞു.
അതുകൊണ്ടുതന്നെ വിദേശ ഭാഷാ സിനിമകള്‍ക്ക് നൂറുശതമാനം താരിഫുകള്‍ പ്രഖ്യാപിക്കുകയാണ് ഞാന്‍, നമുക്ക് അമേരിക്കയില്‍ നിര്‍മ്മിച്ച സിനിമകള്‍ വേണമെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്. നിലവില്‍ സിനിമകള്‍ക്ക് അമേരിക്കയില്‍ നികുതി ഇല്ല. മാസങ്ങള്‍ക്കു മുമ്പാണ് ട്രംപ് രാജ്യങ്ങള്‍ക്ക് വ്യാപാര നികുതി ഉയര്‍ത്തിയത്. ഇതില്‍ ചൈനയ്ക്ക് 125% നികുതിയും ചുമത്തിയിരുന്നു.
പിന്നാലെ ഇത് മരവിപ്പിച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ലോകം അറിഞ്ഞിരുന്നു. ചൈനയുമായി അമേരിക്ക വ്യാപാര യുദ്ധത്തിലേക്ക് കടന്നിരുന്നു.