Publish Date: Sat, 20 Jun 2020 (14:27 IST)
Updated Date: Sat, 20 Jun 2020 (16:03 IST)
ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സേനനടത്തിയ പൈശാചിക ആക്രമണത്തില്‍ മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമാക്കിയിരുന്നതായി റിപ്പോര്‍ട്ട്. വീരമൃത്യുവരിച്ച സൈനികരുടെ മുഖത്തും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
16സൈനികരുടെയും മൃതദേഹങ്ങള്‍ ഗല്‍വാന്‍ നദിയില്‍ നിന്നാണ് ലഭിച്ചത്. പരിക്കേല്‍പ്പിച്ച ശേഷം ആക്രമകാരികള്‍ സൈനികരെ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. നദിയിലെ കൊടും തണുപ്പേറ്റാണ് 12 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.