Webdunia - Bharat's app for daily news and videos

Install App

‘പീഡന രംഗങ്ങള്‍ കണ്ണട‍യിലെ കാമറയിൽ പകർത്തി’; ചിന്മയാനന്ദിനെതിരായ തെളിവുകള്‍ പെന്‍‌ഡ്രൈവില്‍ - ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (20:53 IST)
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിൻമയാനന്ദിനെതിരായ ബലാത്സംഗ ആരോപണത്തിന് തെളിവുണ്ടെന്ന് 23കാരിയായ നിയമ വിദ്യാർഥിനി.

നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. തന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി പൊലീസിന് കൈമാറിയതെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു.

തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വിദ്യാർഥിനി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങൾ കൈമാറിയത്. വിദ്യാർഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ലോ കോളജിൽ പ്രവേശനം ലഭിക്കുന്നതിനാണ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ ചിന്മയാനന്ദിനെ കാണാൻ പോയത്. പ്രവേശനത്തിനൊപ്പം കോളജ് ലൈബ്രറിയില്‍ ജോലി നല്‍കിയ അദ്ദേഹം തന്നോട് കോളേജ് ഹോസ്‌റ്റലിലേക്ക് താമസം മാറാന്‍ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്കു ശേഷം ചിന്മയാനന്ദ് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടെ താൻ കുളിക്കുന്ന വിഡിയോ ദൃശ്യം അദ്ദേഹം കാട്ടിത്തന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments