നാളെ മുതല്‍ സിഗരറ്റിന് വില കൂടും. നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെയാണ് വില വര്‍ധന. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തില്‍ നാളെ മുതലാണ് സിഗരറ്റിന് വില കുത്തനെ ഉയരുന്നത്. കൂടുതല്‍ വില്പനയുള്ള 65 മില്ലിമീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയാണ് വിലവര്‍ധനവ്.
അതിനുമുകളില്‍ 30% വരെയും വിലവര്‍ധന ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് സിഗരറ്റുകള്‍ക്ക് 53% ആണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ബെഞ്ച് മാര്‍ക്ക് ആയ 75% ത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനം ആയിരുന്നു ജിഎസ്ടി.