Webdunia - Bharat's app for daily news and videos

Install App

‘ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചു, ഭയത്തോടെയാണ് ഞാന്‍ നിന്നത്’; സംവിധായകനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

‘ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചു, ഭയത്തോടെയാണ് ഞാന്‍ നിന്നത്’; സംവിധായകനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (15:52 IST)
മീ ടൂ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനു പിന്നാലെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി അമല പോളും രംഗത്ത്. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അവര്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

സൂസി ഗണേശനെതിരേ ലീന മണിമേഖല നല്‍കിയ പരാതിയെ പിന്തുണച്ചാണ് അമല വെളിപ്പെടുത്തല്‍ നടത്തിയത്.

തമിഴ് സിനിമാ ലോകത്ത വിവാദങ്ങളുണ്ടാക്കിയ തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ സൂസി ഗണേശന്‍ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് അമല ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞത്.

സൂസി ഗണേശന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നത്. മാനസികമായ പീഡനം ശക്തമായിരുന്നു. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടംഗിനിടെയാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെന്നും അമല വ്യക്തമാക്കി.

ലീനയുടെ പരാതി സത്യമാണെന്നും അമല കൂട്ടിച്ചേര്‍ത്തു. അതേസമയം, അമലയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സൂസി ഗണേശന്‍ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് ട്രംപ്; ചൈനയുമായി കരാറിലേര്‍പ്പെട്ടു

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

അടുത്ത ലേഖനം
Show comments