Webdunia - Bharat's app for daily news and videos

Install App

മതം ദേശീയതയെ നിർണയിക്കുന്ന ആശയം പാകിസ്ഥാന്റേത്, പൗരത്വഭേദഗതി ബില്ലിനെതിരെ ശശി തരൂർ

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (20:04 IST)
പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്സ് എം പി ശശിതരൂർ.  പൗരത്വഭേദഗതി ബില്ലിനെ പൂർണമായും എതിർക്കുകയാണെന്നും ഇത്തരമൊരു ബിൽ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണെന്നും തരൂർ പറഞ്ഞു. 
 
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പൗരത്വഭേദഗതി ബിൽ പാസാക്കാൻ ബി ജെ പി സർക്കാർ നീക്കം തുടരുന്നതിനിടെയാണ് തരൂർ വിമർശനവുമായി രംഗത്ത് വന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വിവേചനം കാണിക്കാൻ കഴിയില്ലെന്നും ഒരു  തരത്തിലും അത് അംഗീകരിച്ചുകൊടുക്കുവാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.
 
സർക്കാർ നിലവിൽ എടുത്തിരിക്കുന്ന തീരുമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഘ്യാശാസ്ത്രത്തെ കൂടുതൽ അസ്വസ്ഥമാക്കുമെന്നും. മതമല്ല ദേശിയതയെ നിർവചിക്കുന്നതെന്ന് ഗാന്ധിയും നെഹ്റുവും അംബേദ്ക്കറും പറഞ്ഞത് നമ്മൾ ഓർക്കണമെന്നും പറഞ്ഞ തരൂർ മതമാണ് ദേശീയതയെ നിർവചിക്കുന്നതെന്ന ആശയം പാകിസ്ഥാന്റെയാണെന്നും ഇന്ത്യ എന്നത് എല്ലാ വിഭാഗങ്ങൾക്കും തുല്യമായ അവകാശങ്ങളുള്ള രാജ്യമാണെന്നും കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments