Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും,നാനാ പട്ടോളെക്ക് സാധ്യത

മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും,നാനാ പട്ടോളെക്ക് സാധ്യത

അഭിറാം മനോഹർ

, ഞായര്‍, 1 ഡിസം‌ബര്‍ 2019 (10:10 IST)
മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വിശ്വാസവോട്ടെടുപ്പിൽ 169 പേരുടെ പിന്തുണ ഉറപ്പാക്കിയതിന് ശേഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാർ നേരിടുന്ന രണ്ടാം പരീക്ഷണമാണിത്. മുൻ ബി ജെ പി  എം പിയും കോൺഗ്രസ്സ് എം എൽ എയുമായ നാനാ പട്ടോളയാണ്  മഹാ വികാസ് അഘാടി സർക്കാറിന്റെ സ്പീക്കർ സ്ഥാനാർത്ഥി. അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ പട്ടോള തന്നെയായിരിക്കും ഇന്ന് 11 മണിക്ക് നടക്കുന്ന വോട്ടെടുപ്പിൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്.
 
മുൻ കോൺഗ്രസ്സ്കാരനായ നാനാ പട്ടോള 2009ലാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. 2014ൽ എൻ സി പിയുടെ ശക്തനായ സ്ഥാനാർത്ഥി പ്രഫുൽ പട്ടേലിനെ തോൽപ്പിച്ചുകൊണ്ടാണ് എം പിയായത്. എന്നാൽ പിന്നീട് നരേന്ദ്രമോദിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിടുകയായിരുന്നു. 
 
ഇതിനിടെ ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പ് ചട്ടം പാലിക്കതെയാണ് നടപ്പാക്കിയത് എന്ന് ആരോപിച്ച് ഇന്നലെ ബി ജെ പി വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. സംഭവത്തിൽ പരാതി ഗവർണർക്ക് നൽകുമെന്നും ബി ജെ പി വ്രുത്തങ്ങൾ സൂചിപ്പിച്ചു. സുപ്രീം കോടതിയിൽ പരാതി നൽകാനും നീക്കമുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പ്രോട്ടൈം സ്പീക്കറെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി ജെ പി ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയിൽ 8 ജിബി റാം സ്മാർട്ട്ഫോൺ, വിവോ ഇസെഡ് 5 ഐ വിപണിയിൽ !