Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ ബിൽ ഇന്ന് രാജ്യസഭയിൽ; തടയിടാൻ പ്രതിപക്ഷം; പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കും

രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

പൗരത്വ ബിൽ ഇന്ന് രാജ്യസഭയിൽ; തടയിടാൻ പ്രതിപക്ഷം; പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കും

തുമ്പി ഏബ്രഹാം

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (08:40 IST)
പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
 
മുസ്‍ലിം വോട്ട് വാങ്ങി ജയിച്ചു കയറിയ ജെഡിയു ബിജെപിയുടെ മുസ്ലിം വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് സംഘടനയുടെ ഡൽഹി ഓഫീസിനു മുമ്പിൽ ഇന്നലെ പ്രകടനം നടന്നിരുന്നു. പാർട്ടിയുടെ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും ലോക്സഭയിൽ ബില്ലിനെ ജെഡിയു പിന്തുണച്ചത് കാപട്യമാണെന്ന വിമർശവുമായി രംഗത്തെത്തിയിരുന്നു. 
 
ഈ സാഹചര്യത്തിൽ രാജ്യസഭയിലെ ജെഡിയു അംഗങ്ങൾക്കു മേൽ കനത്ത സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ബില്ലിനെ ചൊല്ലി ആരും രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടെന്ന നിലപാടുമായി ശിവസേനയും ബിജെപിക്കെതിരെ തിരിഞ്ഞ ചിത്രമാണ് ഒടുവിൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീ പ്രവേശം: സുപ്രീംകോടതി വിധി നടപ്പിലാക്കണം, അല്ലാതെ സർക്കാരിന്റെ മുന്നിൽ മറ്റു വഴിയില്ലെന്ന് യെച്ചൂരി