Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ലൈറ്റ് ക്യാൻസലായാലൊ വൈകിയാലൊ 20,000 രൂപ പിഴ; പാസഞ്ചേഴ്സ് ചാർട്ടർ നടപ്പിലാക്കാനൊരുങ്ങി വ്യോമയാന വകുപ്പ്

ഫ്ലൈറ്റ് ക്യാൻസലായാലൊ വൈകിയാലൊ 20,000 രൂപ പിഴ; പാസഞ്ചേഴ്സ് ചാർട്ടർ നടപ്പിലാക്കാനൊരുങ്ങി വ്യോമയാന വകുപ്പ്
, വെള്ളി, 20 ഏപ്രില്‍ 2018 (17:02 IST)
വിമാനം ക്യാൻസലാവുകയൊ വൈകുകയോ ചെയ്താൽ വിമാനക്കമ്പനികൽ ഇനി ഉത്തരം പറഞ്ഞാൽ മാത്രം പോര പണവും നൽകണം. വിമാനങ്ങൾ ക്യാൻസലാവുകയോ വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റുകൾ നഷ്ടമാവുകയോ ചെയ്താൽ 20000 രൂപ യാത്രക്കായി ബുക്ക് ചെയ്തവർക്ക് നൽകണം.യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പാസഞ്ചർ ചാർട്ടർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം.
 
നിയമനിർമ്മാണത്തിന്റെ ഭാഗമായുള്ള കരട് രേഖയിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ ബോഡിങ് നിശേധിച്ചാൽ 5000 രൂപ നൽകണം എന്നും കരടിൽ വ്യവസ്ഥയുണ്ട്. അടുത്ത കാലത്തായി വിമാനത്തിൽ ബോഡിങ് നിശേധിക്കുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ കൂടി കരടിൽ ഉൾപ്പെടുത്തിയത്.
 
നിയമം വിമാനക്കമ്പനികളുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം ഉടൻ നിലവിൽ വരും എന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന വിവരം. വിമാനയാത്രക്കാർക്ക് അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള നിയമം രാജ്യത്ത് നിലവിലില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; നിയമലംഘനം നടന്നോയെന്ന് അന്വേഷിക്കണമെന്ന് വിടി ബല്‍റാം