Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു: മരണം 34 ആയി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു: മരണം 34 ആയി
, ഞായര്‍, 21 ഓഗസ്റ്റ് 2022 (10:55 IST)
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്,ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി.
 
ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ 6 പേരെയും കാണാതായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം 7 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡ്,ഡെറാഡൂൺ,പൗരി,ഗർവാൾ,തെഹ്രി ഗർവാർ,ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നു. ഇതോടെ പലയിടത്തും ഗതാഗതം നിലച്ചു. നാല് ദിവസം കൂടി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിങ്ങമാസത്തിലെ ശുഭമുഹൂർത്തം: ഗുരുവായൂരിൽ ഇന്ന് മാത്രം 270ലേറെ വിവാഹങ്ങൾ!