Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്ക് ഹൈക്കോടതിയില്‍; ആര്‍ ബി ഐയോട് കോടതി വിശദീകരണം തേടി

നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്ക് ഹൈക്കോടതിയില്‍

പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്ക് ഹൈക്കോടതിയില്‍; ആര്‍ ബി ഐയോട് കോടതി വിശദീകരണം തേടി
കൊച്ചി , തിങ്കള്‍, 14 നവം‌ബര്‍ 2016 (16:33 IST)
പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണബാങ്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ആര്‍ ബി ഐക്ക് നോട്ടീസ് അയച്ചു. കല്ലേറ്റന്‍കര സര്‍വ്വീസ് സഹകരണ ബാങ്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പണമിടപാട് നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണ ബാങ്ക് ഹര്‍ജി സമര്‍പ്പിച്ചത്.
 
പരാതിയില്‍ വിശദീകരണം തേടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഇ-മെയില്‍ വഴി നോട്ടീസ് നല്കാ‍ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ, എറണാകുളത്തെ ആര്‍ ബി ഐ മേഖല ഓഫീസിന് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് കൈമാറാനും കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
പഴയ നോട്ടുകള്‍ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്റന്‍കര സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ  സമീപിച്ചത്. ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ മറ്റു ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപമുണ്ട്. സംഘങ്ങള്‍ക്ക് എ ടി എം, ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
ആര്‍ ബി ഐയുടെ പുതിയ വ്യവസ്ഥകള്‍ പ്രകാരം നിക്ഷേപകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. നിക്ഷേപകരുടെ കൈവശമുള്ള പിന്‍വലിച്ച 1000, 500 നോട്ടുകള്‍ മാറി കൊടുക്കാനുള്ള സൗകര്യങ്ങള്‍ സഹകരണ സംഘങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും ആർ ബി ഐയുടെ വ്യവസ്ഥകള്‍ വിവേചനപരമാണെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവധിയില്ല, അമേരിക്കന്‍ പ്രസിഡന്‍റ് ട്രം‌പിന് ശമ്പളം 67 രൂപ!