Webdunia - Bharat's app for daily news and videos

Install App

നടുറോഡിൽ 14 മുട്ടകളിട്ട് മൂർഖൻ; അമ്പരന്ന് യാത്രക്കാർ

കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്.

Webdunia
ബുധന്‍, 8 മെയ് 2019 (10:18 IST)
തിരക്കേറിയ റോഡിൽ മൂർഖൻ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കർണ്ണാടകയിലെ മധുർ പട്ടണത്തിലാണ് സംഭവം. 
 
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇയാൾ റോഡിലേക്ക് എടുത്തിടുകയായിരുന്നു.
 
അതിനു ശേഷം സമീപത്തെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിച്ചു. എന്നാൽ പാമ്പു‌പിടുത്തക്കാരൻ എത്തും മുൻപേ മൂർഖൻ നിരത്തിലേക്ക് ഇഴഞ്ഞുനീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെതന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.
 
14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടുത്ത വിദഗ്ദൻ സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു.പാമ്പിന്റെ മുട്ടകൾ വിരിയുന്നതു വരെ അവയെ സൂക്ഷിക്കണമെന്നും വിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പാമ്പു പിടുത്ത വിദഗ്‌ധൻ പ്രസന്ന വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments