ഒക്ടോബറില്‍ കോളേജുകള്‍ തുറക്കാന്‍ കര്‍ണാടക നടപടികള്‍ ആരംഭിച്ചു. നേരിട്ടുള്ള ക്ലാസുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പറഞ്ഞു.
നിലവില്‍ കര്‍ണാടക എല്ലാത്തരം യാത്രാ നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. ഏതുസംസ്ഥാനത്തുനിന്നും കര്‍ണാടകയില്‍ നേരിട്ട് പ്രവേശിക്കാം.