Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ; കമാൻഡോകൾ കശ്മീരിലേക്ക്, തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും

കമാൻഡോകൾ കശ്മീരിലേക്ക്, തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ; കമാൻഡോകൾ കശ്മീരിലേക്ക്, തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും
ന്യൂഡൽഹി , വെള്ളി, 22 ജൂണ്‍ 2018 (07:52 IST)
റമസാനിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ പിൻവലിച്ചതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രസർക്കാർ. ഭീകരരെ നേരിടാൻ ദേശീയ സുരക്ഷാ സേനയിലെ (എൻഎസ്‌ജി) കമാൻഡോകളെ നിയോഗിക്കും. ഇവരെ തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കുകയും ചെയ്യും.
 
കഴിഞ്ഞ ദിവസം മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫ് ഡയറക്ടർ ജനറലുമായിരുന്ന കെ. വിജയകുമാറിനെ ഗവർണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ബീകരരോട് വിട്ടുവീഴ്‌ചയില്ലെന്ന് തന്നെയാണ് ഇതുകൊണ്ടും വ്യക്തമാകുന്നത്.  വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനാ തലവനായിരുന്നു വിജയകുമാർ. ഇദ്ദേഹം മുമ്പ് കശ്മീരിലും പ്രവർത്തിച്ചിട്ടുണ്ട്.
 
നിലവിൽ, കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു കശ്മീരിൽ നേതൃത്വം നൽകുന്നത്. കഴിഞ്ഞമാസമാണ് എൻഎസ്‌ജി സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളിൽ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തിൽ നൂറു പേരുൾപ്പെട്ട സംഘത്തെയാണു വിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിക്ക് മുഖം കൊടുക്കാതെ മോദി; മുഖ്യമന്ത്രിക്ക് നാലാം തവണയും സന്ദർശനാനുമതി നിഷേധിച്ചു