Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഈ വര്‍ഷം നവംബറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Trump Tariff, Union Cabinet, Tariff Imposition, India- USA,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക, കേന്ദ്രമന്ത്രിസഭ, താരിഫ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (11:02 IST)
അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ഈ വര്‍ഷം നവംബറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.  കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരം ശക്തമാക്കാനുള്ള നടപടികള്‍ ഇന്ത്യ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ. ബാരലിന് നാല് ഡോളര്‍ വരെ കുറച്ചു എന്നാണ് വിവരം. അമേരിക്ക  ഇന്ത്യയ്ക്ക് മേല്‍ അധിക തീരൂവ ചുമത്തി സമ്മര്‍ദ്ദത്തിലാകുമ്പോള്‍ റഷ്യ സഹായത്തിനെത്തുകയാണ്. റഷ്യ സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലുമായി കയറ്റി അയക്കുന്ന യൂറല്‍ ക്രൂഡിലാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്.
 
ഈ മാസം പ്രതിദിനം മൂന്നുലക്ഷം ബാരന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ ഒരു ഡോളര്‍ കിഴിവിനാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡോയില്‍ നല്‍കിയതെങ്കില്‍ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അതൃപ്ത്തി പ്രകടിപ്പിച്ചാണ് ഇന്ത്യയ്ക്ക് മേലില്‍ അമേരിക്ക അധിക തീരുവ ചുമത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും