കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബോക്സിങില്‍ മേരി കോം ഫൈനലില്‍
ഇതാദ്യമായാണ് മെരി കോം കോമണ്‍വെല്‍ത്തില്‍ മത്സരിക്കുന്നത്
കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ എംസി മേരികോം ഫൈനലിൽ. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്.
ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്.
ഇന്നലെ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 45.31 സെക്കന്റിൽ ഫിനിഷ് ചെയ്ത അനസിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
അതേസമയം വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കി. ഹീന സിദ്ദുവാണ് ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത്. 38 പോയന്റുകൾ നേടി ഗെയിംസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് ഹീനയുടെ സ്വർണ്ണ നേട്ടം. നേരത്തെ 10 മീറ്റർ എയർ പിസ്റ്റലിലും ഹീന സിദ്ദു വെള്ളി കരസ്ഥമാക്കിയിരുന്നു.
ഇതോടെ 11 സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡൽ സ്വന്തമാക്കിയ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്.