Webdunia - Bharat's app for daily news and videos

Install App

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ കേസ്

Webdunia
വെള്ളി, 25 ജനുവരി 2019 (11:44 IST)
പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയക്കെതിരെ കേസ്.
പെണ്‍കുട്ടിയുടെ മാതാവ് പ്രഭാവതിയാണ് ചെന്നൈ സമാല്‍കോട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്.

ശമ്പളം നല്‍കാതെ നടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പറഞ്ഞുറപ്പിച്ച മാസ ശമ്പളമായ 10,000 രൂപ കഴിഞ്ഞ പതിനെട്ട് മാസമായി നല്‍കിയിരുന്നില്ലെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.

ഇതിനിടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്‌ടിച്ചുവെന്ന് കാട്ടി ഭാനുപ്രിയ സമാല്‍കോട്ടേ പൊലീസില്‍ പരാതി നല്‍കി. മോഷണം പിടികൂടിയതോടെയാണ് പെണ്‍കുട്ടിയും കുടുംബവും പരാതിയുമായി രംഗത്തുവന്നതെന്നും കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ഭാനുപ്രിയ പ്രതികരിച്ചു.

ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പേരുടെയും പരാതിയില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments