വിവാഹ വാഗ്ദാനം നല്‍കി ടെക്കിയെ പീഡിപ്പിച്ചു; ടെക്‍നോപാര്‍ക്കിലെ കമ്പനി മാനേജര്‍ അറസ്‌റ്റില്‍

വ്യാഴം, 24 ജനുവരി 2019 (15:45 IST)
വിവാഹ വാഗ്ദാനം നല്‍കി ടെക്കിയെ ലൈംഗികമായി പീഡിപ്പിച്ച കമ്പനി മാനേജര്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ടെക്‍നോപാര്‍ക്കിലെ ഒരു ഐ ടി കമ്പനി മാനേജറായ സുമേഷ് നായരാണ് പിടിയിലായത്.

വിവാഹവാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നും ഇപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് സുമേഷിനെ കഴക്കൂട്ടം പൊലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അന്വേഷിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കണം’; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി