Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂണിനുളളില്‍ തെരഞ്ഞെടുപ്പ് നടത്തണം; കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സംഘടനാ തെരഞ്ഞെടുപ്പിന് വീണ്ടും സമയം ആവശ്യപ്പെട്ട കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

Rahul Gandhi
ന്യൂഡല്‍ഹി , ചൊവ്വ, 31 ജനുവരി 2017 (10:24 IST)
കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇനിയും സമയപരിധി നീട്ടി ചോദിക്കുന്നത് ഉചിതമല്ലെന്നും കമ്മീഷന്‍ അറിയിച്ചു.
 
ഒരുവര്‍ഷം കൂടി സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് കമ്മീഷന്‍ അന്ത്യശാസനം നല്‍കിയത്. കൂടാതെ ജൂലൈ 15നകം ഭാരവാഹികളുടെ പട്ടിക സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ സമരം ചെയ്യുന്നവര്‍ എനിക്ക് അന്നം തരുമോ ?; ലക്ഷ്മി നായര്‍ ആഞ്ഞടിക്കുന്നു