ഇന്ധനവില വർദ്ധന: തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (19:46 IST)
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസ് ഭാരത് ബന്ധ് നടത്തും. വ്യാഴാഴ്ച ചേർന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാജ്യവ്യാപകമായി  ബന്ധ് നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
 
മറ്റു പ്രതിപക്ഷ പാർട്ടികളും ഭാരത് ബന്ധിനെ പിന്തുണച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഭാരത് ബന്ധ് നടത്തുക. ഇന്ധന വില വർധനവിൽ പ്രതിശേധിച്ച് രാജ്യവ്യാപകമയി ധർണ്ണ നടത്താനും യോഗത്തിൽ തീരുമാനമായി. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് ധർണ്ണ നടത്തുക.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിർണ്ണായക പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അമേരികയും: 2019ൽ സംയുക്ത സൈനിക പരിശീലനം നടത്തും