Webdunia - Bharat's app for daily news and videos

Install App

രാഹുൽ പോയത് വിവാഹത്തിന്, പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാൻ പാകിസ്ഥാനിലേക്ക് പോയത് പോലെയല്ല: കോൺഗ്രസ്

Webdunia
ചൊവ്വ, 3 മെയ് 2022 (17:25 IST)
രാഹുൽഗാന്ധി പങ്കെടുത്തത് സുഹൃത്തിന്റെ വിവാഹത്തിനെന്ന് കോൺഗ്രസ്. രാഹുൽ ​ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തെന്ന ബിജെപി ആരോപണത്തിന് പ്രതികരണമായാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളിലുള്ള സുഹൃത്തിന്റെ വിവാഹത്തിനാണ് രാഹുൽ പോയത്. മോദിയെ പോലെ നവാസ് ഷെരീഫിനൊപ്പം ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാൻ  രാഹുൽ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
രാഹുൽ ഗാന്ധി ഒരു മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് രാജ്യമായ നേപ്പാളിലേക്ക് പോയി. അതിലെന്താണ് പ്രശ്നം. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കുന്നത് നമ്മുടെ സംസ്‌കാരമാണ്. പ്രധാനമന്ത്രിയും ബിജെപിയും ചേർന്ന് സുഹൃത്തുക്കളുടെയോ കുടും‌ബാംഗങ്ങളുടെയോ വിവാഹത്തിൽ പങ്കെടുക്കുന്നത് കുറ്റകൃത്യമായി തീരുമാനിച്ചേക്കാം'. സുർജേ‌വാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ ബിജെപി വിവാദമാക്കിയിരുന്നു. കോൺഗ്രസ് പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ ഗാന്ധി നിശാ ക്ലബിൽ പാർട്ടിയിലാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോഴും രാഹുല്‍ ഗാന്ധി നിശാപ്പാര്‍ട്ടിയിലായിരുന്നുവെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments