Select Your Language

Notifications

webdunia
webdunia
webdunia
webdunia

മല്ലികാർജുന ഖാർഗയെ ഇ‌ഡി ചോദ്യം ചെയ്യുന്നു

മല്ലികാർജുന ഖാർഗയെ ഇ‌ഡി ചോദ്യം ചെയ്യുന്നു
, തിങ്കള്‍, 11 ഏപ്രില്‍ 2022 (14:54 IST)
രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുന ഖാർഗയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് എൻഡി‌ടിവി റിപ്പോർട്ട് ചെയ്യുന്നു.
 
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച്‌ അമ്പത് ലക്ഷം രൂപക്ക് വാങ്ങിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഇ‌ഡി ചോദ്യം ചെയ്യുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേസാണിത്.
 
ഇ.ഡിയുടെ മുമ്പിൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് പറഞ്ഞ് നേരത്തെ തന്നെ മല്ലികാർജുന ഖാർഗെയ്ക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്ന് ഇ‌ഡിക്ക് മുന്നിൽ ഹാജരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലേത് യൂറോപ്യൻ ജീവിതനിലവാരം: സിൽവർ ലൈൻ പദ്ധതി അത്യാവശ്യമെന്ന് യെച്ചൂരി